HealthLIFE

മുഖകാന്തി കൂട്ടാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

തിളക്കമുള്ള ചർമ്മം ആരാണ് ആ​ഗ്രഹിക്കാത്തത്. മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയിലെ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് ഈർപ്പം നൽകും. അതെ സമയം മുട്ടയുടെ വെള്ളയിൽ ആൽബുമിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ എണ്ണ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ഉപയോ​ഗിക്കാം മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ…

  • ഒന്ന്

രണ്ട് മുട്ടയുടെ വെള്ളയും മൂന്ന് ടീസ്പൂൺ വെള്ളരിക്ക ജ്യൂസും രണ്ട് ടീ സ്പൂൺ തണുത്ത പാലും മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാം.

  • രണ്ട്
Signature-ad

രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീ സ്പൂൺ ഒലിവ് ഓയിലും നല്ല പോലെ മിക്സ് ചെയ്യുക. 30 മിനിറ്റ് നേരം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുക.മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് സ​ഹായിക്കും.

  • മൂന്ന്

രണ്ട് മുട്ടയുടെ വെള്ളയും ഒരു സ്പൂൺ മുൾട്ടാണി മിട്ടിയും ചേർത്ത് നന്നയി മിക്സ് ചെയ്‌ത്‌ മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞതിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കറുത്തപാടുകൾ മാറാനും നിറം വർദ്ധിക്കാനും ഈ പാക്ക് മികച്ചതാണ്. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം.

  • നാല്

ഒരു മുട്ടയുടെ വെള്ളയും ഒരു ടീ സ്പൂൺ പാലും യോജിപ്പിക്കുക.ശേഷം മുഖം നന്നയി വൃത്തിയാക്കിയ ശേഷം വേണം ഈ പാക്കിടാൻ. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

Back to top button
error: