മസ്കത്ത്: ഒമാനില്‍ മൂന്ന് മന്ത്രിമാരെ മാറ്റി നിയമിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ്. ആരോഗ്യം, ഊര്‍ജ – ധാതു വകുപ്പ്, ഔഖാഫ് – മതകാര്യം എന്നീ വകുപ്പുകളിലാണ് മന്ത്രിമാരെ മാറ്റിയത്.
ഡോ. ഹിലാൽ ബിൻ അലി അൽ സാബ്‍തിയായിരിക്കും രാജ്യത്തെ പുതിയ ആരോഗ്യ മന്ത്രി. 49 വയസുകാരനായ അദ്ദേഹം നിലവിൽ ഒമാൻ മെഡിക്കൽ സ്പെഷ്യാലിറ്റി ബോർഡിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റാണ്. എൻഡോവ്മെന്റ്, മതകാര്യ മന്ത്രിയായി മുഹമ്മദ് അൽ മമാരിയെ നിയമിച്ചു. സലിം അൽ ഔഫിയാണ് ഊർജ – ധാതു വകുപ്പിന്റെ ചുമതലയുള്ള പുതിയ മന്ത്രി.