കോട്ടയം: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തില്‍ ജൂൺ 27 ന് അഖിലേന്ത്യാ തലത്തില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
പഞ്ചദിന ബാങ്കിംഗ് വാരം നടപ്പാക്കുക, പെന്ഷന് പരിഷ്ക്കരിക്കുക, പങ്കാളിത്ത പെന്ഷന് റദ്ദാക്കുക, സി. എസ്. ബി. ബാങ്കിലും, ഡി ബി എസ് ബാങ്കിലും നവംബര്‍ 2017 മുതലുള്ള ശമ്ബള പരിഷ്ക്കരണം നടപ്പിലാക്കുക, ഉഭയകക്ഷി കരാറിലെ അവശേഷിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
20ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ ധര്‍ണ്ണയും, 22ന് ബാഡ്ജ് ധാരണവും, 24, 27 തീയതികളില്‍ ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലും പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിക്കും.