NEWS

കോടികളുടെ ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; ദമ്ബതികൾ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ

തൃശ്ശൂർ: ഓണ്‍ലൈന്‍ വഴി നിക്ഷേപകരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് ഒളിവില്‍ കഴിയുകയായിരുന്ന യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍.
തൃശൂര്‍ വെങ്കിടങ്ങ് പാടൂര്‍ സ്വദേശിനി പി.സിതാര മുസ്തഫ (24) ഭര്‍ത്താവ് എം.കെ.സിറാജുദ്ദീന്‍ (28), തൃശൂര്‍ എരുമപ്പെട്ടി സ്വദേശി വി.എ. ആസിഫ് റഹ്മാന്‍ (30) എന്നിവരെയാണ് ടൗണ്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തില്‍  പിടികൂടിയത്.

ക്യുനെറ്റ്മണി ചെയിന്‍ തട്ടിപ്പില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട ചാലാട് ബാനം റോഡ് സ്വദേശി ടി.കെ. മുഹമ്മദ് നിഹാലിന്റെ പരാതിയിലാണ് അറസ്റ്റ്

2021 സപ്തംബര്‍ മാസം 10ന് ആണ് സംഘത്തിന്റെ തട്ടിപ്പിന് നിഹാൽ ഇരയായത്. 1,75,000 രുപ നിക്ഷേപിച്ചാല്‍ ആഴ്ചയില്‍ 15,000 രൂപ വീതം ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ പരാതിക്കാരന്‍്റെ 4,50,000 ലക്ഷം രൂപ തട്ടിയെടുത്ത് പണമോ ലാഭ വിഹിതമോ നല്‍കാതെ വഞ്ചിക്കുകയായിരുന്നു.തുടർന്ന് ഇയാൾ പോലീസിന് നൽകിയ പരാതിയിലാണ് അറസ്റ്റ്.

Signature-ad

 

 

ദമ്ബതികളെ കൊല്ലത്ത് വെച്ചും മൂന്നാം പ്രതിയായ ആസിഫ് റഹ്മാനെ തൃശൂരില്‍ വെച്ചുമാണ് അന്വേഷണ സംഘം പിടികൂടിയത്.

Back to top button
error: