ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫേസ്ബുക് പേജിൽ മലയാളികളുടെ പൊങ്കാല.
ഉത്തർ പ്രദേശിൽ ക്രൂരമായ ബാലസംഗത്തിനു ഇരയായ പെൺകുട്ടിയ്ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ടും പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പോയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പോലീസ് കയ്യേറ്റം ചെയ്തതിനെ അപലപിച്ചുമാണ് കമന്റുകൾ .
ഉത്തര പ്രദേശിലെ ഹത്രാസിൽ വച്ചാണ് സവർണ വിഭാഗക്കാർ ആയ 4 താക്കൂർ യുവാക്കൾ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത കൊല്ലുന്നത് .അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് മതിയായ ചികിത്സ പോലും ഉത്തർ പ്രദേശിൽ നൽകിയില്ല എന്ന് ആരോപണം ഉയർന്നിരുന്നു .ഒടുവിൽ സെപ്റ്റംബർ 29 നാണു ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ വച്ച് പെൺകുട്ടി മരിക്കുന്നത് .
ആശുപത്രിയിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങിയ പോലീസ് ബന്ധുക്കളുടെ എതിർപ്പ് വകവെയ്ക്കാതെ രാത്രിയുടെ അന്ത്യ യാമങ്ങളിൽ സംസ്കരിച്ചു .ഈ പശ്ചാത്തലത്തിൽ ആണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ ഡൽഹിയിൽ നിന്ന് പുറപ്പെട്ടത് .എന്നാൽ ഇവരെ പോലീസ് വഴിയിൽ തടയുകയും മുന്നോട്ടു പോകുമെന്ന് ശഠിച്ചതോടെ കയ്യേറ്റം ചെയ്യുകയുമായിരുന്നു .ഈ കലിപ്പാണ് മലയാളികൾ യോഗിയുടെ ഫേസ്ബുക് പേജിൽ തീർത്തത് .