ലഖ്‌നൗ: ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദാ വിവാദത്തിനിടെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെ ഭീഷണിയുമായി ബിജെപി എം.പി സാക്ഷി മഹാരാജ്.വെള്ളിയാഴ്ച കല്ലെറിഞ്ഞാല്‍ ശനിയാഴ്ച ബുള്‍ഡോസര്‍ ഉരുളുമെന്നാണ് സാക്ഷിയുടെ ഭീഷണി.
‘വെള്ളിയാഴ്ച യുപിയില്‍ കല്ലേറു നടന്നാല്‍ ശനിയാഴ്ച തീര്‍ച്ചയായും ബുള്‍ഡോസര്‍ ഉരുണ്ടിരിക്കും. യോഗിയല്ലായിരുന്നു യുപിയില്‍ അധികാരത്തിലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമായിരുന്നു.’ – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. യുപി സര്‍ക്കാറിന്റെ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സാക്ഷി മഹാരാജിന്‍റെ ന്യായീകരണം.
കഴിഞ്ഞ ദിവസം, ബിജെപി എംഎല്‍എയും യോഗി ആദിത്യനാഥിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായ ശലഭ്മണി ത്രിപാഠിയും സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ചിരുന്നു. കലാപകാരികള്‍ക്ക് തിരിച്ചുള്ള സമ്മാനം എന്നാണ് അദ്ദേഹം ബുള്‍ഡോസര്‍ നടപടിയെ വിശേഷിപ്പിച്ചിരുന്നത്.