NEWSWorld

കൊല്ലം മണ്‍ട്രോതുരുത്തില്‍ നിന്ന് ഇറ്റലിയില്‍ കോളജ് ഓഫ് ചെസ്റ്റ് ഫിസിഷ്യന്‍ വാര്‍ഷിക സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കാന്‍ ഒരു കുടുംബം

കൊല്ലം: ഇറ്റലിയില്‍ നടക്കുന്ന ലോക ശ്വാസ കോശരോഗ സമ്മേളനത്തിലേക്ക് പ്രബന്ധാവതരണത്തിന് മണ്‍ട്രോതുരുത്തിലെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ക്ഷണം.

ആലപ്പുഴ ജനറല്‍ ആശുപത്രി ശ്വാസകോശരോഗ വിഭാഗം മേധാവിയും ആരോഗ്യവകുപ്പ് ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ. കെ വേണുഗോപാല്‍, ഭാര്യയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം പ്രൊഫസറുമായ ഡോ. പി ആര്‍ ശ്രീലത, മകളും ഭുവനേശ്വര്‍ എയിംസിലെ ഇന്റേണിയുമായ ഡോ. ഗോപിക വേണുഗോപാല്‍ എന്നിവർക്കാണ് അപൂർവ്വമായ ഈ ക്ഷണം ലഭിച്ചിരിക്കുന്നത്. അമേരിക്കന്‍ കോളജ് ഓഫ് ചെസ്റ്റ് ഫിസിഷ്യന്‍ വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് 27മുതല്‍ 29 വരെയാണ് ഇറ്റലിയിലെ ബ്ലോഗാനയില്‍ നടക്കുന്ന സമ്മേളനത്തില്‍ നാല് പ്രബന്ധങ്ങള്‍  ഇവർ അവതരിപ്പിക്കുന്നത്.

Signature-ad

മകന്‍ ഗോപീകൃഷ്ണ ഇറ്റലിയില്‍ ആര്‍ക്കിടെക്ചര്‍ ഉപരിപഠനം നടത്തുകയാണ്. മണ്‍ട്രോതുരുത്ത് മംഗലത്ത് വീട്ടില്‍ പരേതരായ കുഞ്ഞുപിള്ള -അമ്മുക്കുട്ടി അധ്യാപക ദമ്പതികളുടെ മകനാണ് ഡോ. കെ വേണുഗോപാല്‍. ഡോ.പി ആര്‍ ശ്രീലത കൊല്ലം മരുത്തടി ശ്രീകൃഷ്ണഭവനില്‍ പൊന്നമ്മ-രവീന്ദ്രന്‍ ദമ്പതികളുടെ മകളാണ്.
ആലപ്പുഴ ചന്ദനക്കാവ് ശ്രീമംഗലത്താണ് ഇവര്‍ താമസിക്കുന്നത്.

Back to top button
error: