KeralaNEWS

ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വയോധികന്‍ മരിച്ചു

കോട്ടയം: ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിയ്ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 62-കാരന്‍ മരിച്ചു. വൈക്കത്ത് ഞായറാഴ്ച വൈകുന്നേരം നാലരയോടെയുണ്ടായ അപകടത്തിലാണ് വര്‍ക് ഷോപ്പ് ഉടമയായ പുരുഷോത്തമന്‍ നായര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്.

വര്‍ഷങ്ങളായി ഈ സ്ഥലത്ത് വര്‍ക് ഷോപ്പ് നടത്തി വരികയാണ് പുരുഷോത്തമന്‍ നായര്‍. വര്‍ക് ഷോപ്പിന് സമീപത്തുള്ള പുളിമരത്തില്‍ കയറി തൊട്ടടുത്തുള്ള മാവില്‍ നിന്ന് മാങ്ങ പറിയ്ക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ കെഎസ്ഇബി അധികൃതരെ അറിയിച്ച് വൈദ്യുതി വിച്ഛേദിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Signature-ad

ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം താഴെയിറക്കിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: