KeralaNEWS

തീരമൈത്രി പദ്ധതി: മത്സ്യ തൊഴിലാളി വനിതാ ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന് കീഴിലുളള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (എസ്എഎഫ്)ന്റെ നേതൃത്വത്തില്‍ തീരമൈത്രി പദ്ധതി പ്രകാരം വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി മത്സ്യതൊഴിലാളി വനിതാ ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

20നും 50നും ഇടയില്‍ പ്രായമുളള മത്സ്യ തൊഴിലാളി കുടുംബ രജിസ്റ്ററില്‍ (എഫ്എഫ്ആര്‍)ല്‍ അംഗത്വമുളളവര്‍ രണ്ടു മുതല്‍ അഞ്ചു വരെ പേരടങ്ങുന്ന ഗ്രൂപ്പായിട്ട് അപേക്ഷ സമര്‍പ്പിക്കണം. പ്രകൃതി ദുരന്തം, മാറാ രോഗങ്ങള്‍ ബാധിച്ച കുടുംബങ്ങളില്‍ നിന്നുളള വനിതകള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ്, വിധവകള്‍, തീര നൈപുണ്യ കോഴ്സില്‍ പങ്കെടുത്ത കുട്ടികള്‍, 20-40 വയസിനുമിടയിലുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ട്.

Signature-ad

സാഫില്‍ നിന്നും ഒരു തവണ ധനസഹായം കൈപറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണ്‍, അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കില്‍ അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും. അപേക്ഷകള്‍ മത്സ്യഭവനില്‍ നിന്നും ലഭിക്കും. അവസാന തീയതി ജൂണ്‍ 30 വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 9495701174 (മത്സ്യ ഭവന്‍ പത്തനതിട്ട ), 9446468187 (മത്സ്യ ഭവന്‍ തിരുവല്ല)

Back to top button
error: