IndiaNEWS

ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ചു; ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

ജബല്‍പുര്‍: ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ കുത്തിക്കൊന്ന് പിന്നാലെ യുവാവും ആത്മഹത്യചെയ്തു. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശി വിഭ്ഹോര്‍ സാഹു(30)വാണ് ഭാര്യ റിതു(23)വിനെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.

വിഭ്ഹോര്‍ സാഹു ജോലിക്കു പോകാതായതോടെ ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും കത്രിക കൊണ്ട് യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. ഡ്രൈവറായ വിഭ്ഹോര്‍ സാഹു കഴിഞ്ഞ 15 ദിവസമായി ജോലിക്ക് പോയിരുന്നില്ല. ഇതേത്തുടര്‍ന്ന് ഭാര്യ ഏറെ അസ്വസ്ഥയായിരുന്നു.

Signature-ad

ജോലിക്ക് പോകാന്‍ ഇവര്‍ ഭര്‍ത്താവിനെ നിരന്തരം നിര്‍ബന്ധിക്കുകയും ചെയ്തു. കഴിഞ്ഞദിവസവും ഭാര്യ ഇക്കാര്യം ആവര്‍ത്തിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവാവ് ജീവനൊടുക്കുകയും ചെയ്തു.

 

അമ്മയ്ക്കും സഹോദരനും ഒപ്പമാണ് വിഭ്ഹോര്‍ സാഹുവും സഹോദരനും ജബല്‍പുരിലെ വീട്ടില്‍ താമസിച്ചിരുന്നത്. സംഭവസമയത്ത് അമ്മയും സഹോദരനും ഒരു മതചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോളാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടതെന്നും പോലീസ് പറഞ്ഞു.

Back to top button
error: