LIFENEWS

ഫെയ്‌സ്ബുക് ലൈക്കുകൾ ഒരു സർവ്വേ ടൂൾ ആണെങ്കിൽ കേരളത്തിൽ ഏത് പാർട്ടിയാണ് മുന്നിൽ ?ഏത് നേതാവാണ് മുന്നിൽ ?

സോഷ്യൽ മീഡിയ ചില സൂചനകൾ നൽകും .സോഷ്യൽ മീഡിയ മികച്ച പ്രചാരണ ഉപാധി ആണ് താനും .ഇതിൽ തന്നെ കേരളീയർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ എന്നത് ഫേസ്ബുക് തന്നെയാണ് .ഫേസ്ബുക്കിനെ ഒരു സൂചകം എന്ന നിലയ്ക്ക് ലൈക്കുകൾ ഒരു അളവുകോൽ ആയി എടുക്കാം .എങ്കിൽ ഏതു പാർട്ടിയാണ്, ഏതു നേതാവാണ് മുന്നിൽ ?

കേരളത്തിലെ പ്രധാനപ്പെട്ട 3 രാഷ്ട്രീയ പാർട്ടികളുടെ പേജുകൾ ആണ് താരതമ്യത്തിനായി എടുത്തത് ,സിപിഐഎം ,കോൺഗ്രസ് ,ബിജെപി .ലൈക്കുകൾ ആണ് മാനദണ്ഡമെങ്കിൽ ഏതു രാഷ്ട്രീയ പാർട്ടിയാണ് മുന്നിൽ എന്നായിരുന്നു നോക്കിയത് .

Signature-ad

കേരളം ഭരിക്കുന്നത് സിപിഐഎം ആണെങ്കിലും മുഖ്യപ്രതിപക്ഷ കക്ഷി കോൺഗ്രസ് ആണെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക പേജ് എന്ന നിലയിൽ ഏറ്റവുംഅധികം ലൈക് ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിനാണ് .

ബിജെപി കേരളം എന്നാണ് ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിന്റെ പേര് .ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ആ പത്തിലെ ലൈക്കുകളുടെ എണ്ണം ആറ് ലക്ഷത്തി അറുപത്തിഅയ്യായിരത്തി അറുനൂറ്റി ഇരുപത്തിയഞ്ച് ആണ് .

രണ്ടാം സ്ഥാനത്തുള്ളത് ഭരണമുന്നണിയിലെ മുഖ്യ പാർട്ടിയായ സിപിഎം ആണ് .പാർട്ടിയുടെ ഔദ്യോഗിക പേജ് ആയ സിപിഎം കേരള-യ്ക്ക് അഞ്ചു ലക്ഷത്തി നാൽപ്പത്തി അയ്യായിരത്തി എഴുന്നൂറ്റി മുപ്പത് ലൈക്കുകൾ ആണുള്ളത് .

 

മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്റെ ഫേസ്ബുക് പേജ് ഈ രണ്ടു രാഷ്ട്രീയ കക്ഷികളുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നാം സ്ഥാനത്താണ് .ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരള എന്നാണ് കോൺഗ്രസ് ഔദ്യോഗിക പേജിന്റെ പേര് .രണ്ടു ലക്ഷത്തി അറുപത്തിഅയ്യായിരത്തി എണ്ണൂറ്റി നാല്പത്തിയെട്ടു ലൈക്കുകൾ ആണ് കോൺഗ്രസിന്റെ ഔദ്യോഗിക പേജിനു ഉള്ളത് .

ഇനി ഈ പാർട്ടിയിലെ രാഷ്ട്രീയനേതാക്കളുടെ ഔദ്യോഗിക പേജുകൾക്ക് ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ലഭിച്ച ലൈക്കുകൾ നോക്കാം . ഒന്നാം സ്ഥാനത്ത് തീർച്ചയായും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് .പിണറായിയുടെ പിണറായി വിജയൻ എന്ന ഔദ്യോഗിക പേജിനു പതിനൊന്നു ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി നാനൂറ്റി മുപ്പത്തിരണ്ട് ലൈക്കുകൾ ആണ് ലഭിച്ചിട്ടുള്ളത് .ചീഫ് മിനിസ്റ്റേഴ്‌സ് ഓഫീസ് കേരള എന്ന പേജിനു എട്ടു ലക്ഷത്തി പത്തൊമ്പതിനായിരത്തി ഇരുപത്തിനാലു ലൈക്ക് ആണുള്ളത് .

രണ്ടാം സ്ഥാനത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് .പത്ത് ലക്ഷത്തി പതിനൊന്നായിരത്തി നാനൂറ്റി എഴുപത് ലൈക്കുകൾ ആണ് രമേശ് ചെന്നിത്തല എന്ന പേജിനു ലഭിച്ചത് .

മൂന്നാം സ്ഥാനത്ത് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് .പത്ത് ലക്ഷത്തി എണ്പതിനായിരത്തി എഴുനൂറ്റി പതിനാറ് ലൈക്കുകൾ ആണ് അദ്ദേഹത്തിന്റെ പേജിൽ ഉള്ളത് .

നാലാം സ്ഥാനത്ത് സ്ഥാനത്ത് കോടിയേരിയോ മുല്ലപ്പള്ളിയോ അല്ല ,കെ സുരേന്ദ്രൻ ആണ് .നാല് ലക്ഷത്തി എണ്പത്തിയേഴായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റി എട്ട് ലൈക്കുകൾ ആണ് കെ സുരേന്ദ്രൻ എന്ന പേജിനു ലഭിച്ചിട്ടുള്ളത് .

ഓരോ പാർട്ടിയിൽ നിന്നും രണ്ടു വീതം നേതാക്കളെ പരിഗണിക്കുക ആണെങ്കിൽ അഞ്ചാം സ്ഥാനത്ത് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആണ് ,.മൂന്നു ലക്ഷത്തി അമ്പത്തിമൂവായിരത്തി മുപ്പത്തിയെട്ടു ലൈക്കുകൾ ആണ് കുമ്മനം രാജശേഖരന്റെ പേജിനു ലഭിച്ചിട്ടുള്ളത് .

ആറാം സ്ഥാനത്താണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .ഒരു ലക്ഷത്തി അറുപത്തിയൊമ്പതിനായിരത്തി അറുനൂറ്റി തൊണ്ണൂറ്റി ഒമ്പത് ലൈക്കുകൾ ആണ് കോടിയേരിയുടെ പേജിനു ഉള്ളത് .

എല്ലാ പാര്ടികളിലെയും മുതിർന്ന നേതാക്കളെയാണ് ഈ റിപ്പോർട്ടിൽ പരിഗണിച്ചത് .സോഷ്യൽ മീഡിയയിൽ തിളങ്ങുന്ന യുവ നേതാക്കൾ ധാരാളമുണ്ട് .

Back to top button
error: