NEWS

ജോജുവും ടോവിനോയും പ്രതിഫലം കുറച്ചു

സിനിമ നടന്മാരുടെ പ്രതിഫലവുമായി ബന്ധപ്പെട്ട പര്ശനത്തില്‍ പരിഹാരമായതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. നടന്മാരായ ടോവിനോ തോമസും ജോജു ജോര്‍ജും പ്രതിഫലം കുറച്ചു.

ജോജു ജോര്‍ജ് 50 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായികുറച്ചു. സിനിമ പുറത്തിറങ്ങി വിജയിച്ചാല്‍ പ്രോഡ്യൂസര്‍ നല്‍കുകയാണെങ്കില്‍ മാത്രം പ്രതിഫലം മതി എന്നാണ് ടോവിനോയുടെ നിലപാട്.

ഷംസുദ്ദീന്‍ നിര്‍മിച്ച് മനു അശോകന്‍ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം കാണെക്കാണെ, അബാം നിര്‍മിക്കുന്ന ജോജു ജോര്‍ജ് ചിത്രം എന്നിവയെച്ചൊല്ലിയായിരുന്നു തര്‍ക്കം നിലനിന്നത്.

കൊവിഡ് സാഹചര്യത്തില്‍ സിനിമകള്‍ പ്രേക്ഷകരിലെത്തിക്കാനും ലാഭം നേടാനും ബുദ്ധിമുട്ടായതിനാല്‍ നിര്‍മ്മാണ ചിലവ് കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു. ഇതിനായി താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണം എന്നായിരുന്നു നിര്‍മ്മാതാക്കളുടെ നിര്‍ദേശം. ഇക്കാര്യം താരസംഘടനയായ അമ്മയേയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയേയും അറിയിക്കുകയും ഇരുസംഘടനകളും ഇതിനോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

അതേസമയം, സര്‍ക്കാര്‍ അനുമതിയോടെ ചലച്ചിത്രങ്ങളുടെ ഷൂട്ടിംഗ് പുനരാരംഭിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കളുടെ സംഘടന കൊച്ചിയില്‍ യോഗം ചേര്‍ന്ന് നിലവിലെ സിനിമകളുടെ നിര്‍മ്മാണചിലവിന്റെ കണക്കുകള്‍ പരിശോധിച്ചിരുന്നു. ഇതിലാണ് രണ്ട് താരങ്ങള്‍ പ്രതിഫലം കുറച്ചില്ലെന്ന് മാത്രമല്ല കൂട്ടിച്ചോദിക്കുകയും ചെയ്തുവെന്ന് പരാതി ഉയര്‍ന്നത്

Back to top button
error: