കൊച്ചി: രാജ്യത്തെ മോട്ടോര്‍ സൈക്ലിംഗ് സംസ്‌കാരം വിപുലമാക്കുക എന്ന ലഷ്യവുമായി എക്‌സ് പള്‍സ് ഉടമകള്‍ക്കായി എക്‌സ് ക്ലാന്‍ റൈഡിംഗ് ക്ലബ്ബ് അവതരിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പ്. ഡെറാഡൂണ്‍, ഗുവാഹത്തി, ബെംഗളൂരു, കൊച്ചി, മുംബൈ എന്നിങ്ങനെ രാജ്യത്തെ അഞ്ച് നഗരങ്ങളിലായി ഉദ്ഘാടനം ചെയ്യുന്ന പുത്തന്‍ പ്ലാറ്റ്ഫോം 2022 അവസാനത്തോടെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
ഹീറോ എക്‌സ് പള്‍സ് മോട്ടോര്‍ സൈക്കിള്‍ ഉടമകള്‍ക്ക് പരസ്പരം ഇടപഴകുന്നതിനും സൗഹൃദം പങ്കിടുന്നതിനും വളര്‍ന്നുവരുന്നവരും പരിചയസമ്പന്നരുമായ റൈഡര്‍മാരുമായി സൗഹൃദം വളര്‍ത്തുന്നതിനും വേദിയൊരുക്കുന്ന ആദ്യത്തെ ഔദ്യോഗിക ഹീറോ എക്‌സ് പള്‍സ് ക്ലബ്ബായിരിക്കും എക്‌സ് ക്ലാന്‍ എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എക്‌സ് ക്ലാനില്‍ അംഗത്വമെടുക്കുന്നത് വഴി ഓണ്‍ബോര്‍ഡ് കിറ്റ്, ഹീറോ ഗുഡ് ലൈഫ് പ്ലാറ്റിനം മെമ്പര്‍ഷിപ് തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. രാജ്യത്തെ മോട്ടോര്‍ സൈക്ലിംഗ് സംസ്‌കാരം വിപുലമാക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
ഏറ്റവും ഒടുവില്‍ പുറത്തുവിട്ട വില്‍പ്പന കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം കമ്പനി ഇന്ത്യയില്‍ 4,86,704 ഇരുചക്രവാഹനങ്ങള്‍ വിറ്റ് 165 ശതമാനവുമായി വന്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,83,044 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞു. 2022 മെയ് മാസത്തില്‍ വിറ്റ 4,86,704 ഇരുചക്രവാഹനങ്ങളില്‍ 4,52,246 യൂണിറ്റുകള്‍ മോട്ടോര്‍സൈക്കിളുകളും ബാക്കി 34,458 യൂണിറ്റുകള്‍ സ്‌കൂട്ടറുകളുമാണ് എന്നാണ് കണക്കുകള്‍.
ഇതില്‍ ഹീറോ മോട്ടോകോര്‍പ്പ് ആഭ്യന്തര വിപണിയില്‍ 4,66,466 യൂണിറ്റുകള്‍ വിറ്റപ്പോള്‍ 20,238 യൂണിറ്റുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു കൂടാതെ, മാസ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ വില്‍പ്പന കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍, കമ്പനി 2022 മെയ് മാസത്തില്‍ 4,18,622 യൂണിറ്റുകള്‍ വിറ്റ ഏപ്രില്‍ മാസത്തില്‍ 16 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.