മൂന്നാർ: കോയമ്പത്തൂർ നിന്ന് മൂന്നാറിലേക്ക് വരുന്ന വഴി മൂന്നാർ സ്വദേശികളായ രണ്ട് പേരെ വിനോദ സഞ്ചാരത്തിനെത്തിയ സംഘം ആക്രമിച്ചു. തലക്കും നെഞ്ചിനും പരിക്കേറ്റ സൈലന്റ്വാലി സ്വദേശി രാധാകൃഷ്ണൻ, കടലാർ എസ്റ്റേറ്റ് സ്വദേശി രഞ്ചിത്ത് എന്നിവരെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്.
കോയമ്പത്തൂർ പോയി മടങ്ങി വരുന്നതിനിടയിലാണ് മൂന്നാർ സ്വദേശികളായ രണ്ട് പേർക്കെതിരെ ചട്ട മൂന്നാർ ചെക്ക് പോസ്റ്റ് കഴിഞ്ഞ ശേഷം വീജനമായ സ്ഥലത്ത് വച്ച് വിനോദ സഞ്ചാര സംഘത്തിൻ്റെ ആക്രമണമുണ്ടായത്. മറയൂർ മുതൽ തങ്ങളെ മറികടന്ന് പോകാൻ അനുവദിക്കാതെ വിനോദ സഞ്ചാര സംഘം അപകടകരമാം വിധം വാഹനമോടിച്ചതായും ചട്ട മൂന്നാർ ചെക്ക് പോസ്റ്റിൽ ഇത് സംബന്ധിച്ച് തർക്കമുണ്ടായതായും മർദ്ദനമേറ്റവർ പറഞ്ഞു.
ഇതിന് പ്രതികാരമെന്നോണമാണ് വിനോദ സഞ്ചാരികൾ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് മൂന്നാർ സ്വദേശികൾ പറഞ്ഞു.
ചെക്ക് പോസ്റ്റ് കഴിഞ്ഞ് മുന്നോട്ട് വരികെ വഴിയരികിൽ വച്ച് വിനോദ സഞ്ചാരസംഘം തങ്ങളെ കല്ലും വടിയുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആക്രമണത്തിൽ തലക്കും നെഞ്ചിനും പരിക്കേറ്റ സൈലൻ്റുവാലി സ്വദേശി രാധാകൃഷ്ണൻ, കടലാർ എസ്റ്റേറ്റ് സ്വദേശി രഞ്ചിത്ത് എന്നിവരെ മൂന്നാർ റ്റാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം മുന്നാർ സ്റ്റേഷനിൽ അറിയിച്ചെങ്കിലും ട്രാഫിക് പോലിസ് വിനോദസഞ്ചാരികളുടെ വാഹനത്തിന് കൈകാണിചെങ്കിലും വാഹനം നിർത്താതെ അമിത വേഗതതയിൽ കടന്നു കളയുകയായിരുന്നു. തുടർന്ന് മൂന്നാർ ഡി വൈ എസ് പി വിവരം മറ്റ് സ്റ്റേഷന് കൈമാറി. പ്രതികളെ കരികുന്നം പോലിസ് പിടികുടി സംഭവം നടന്ന സ്ഥലത്തെ മറയൂർ പോലിസിന് കൈമാറി. പ്രതികളായ ആലപുഴ സ്വദേശികളായ അനീഷ്,സുധീഷ്,രതിഷ്,സുനു എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.