റയിൽപ്പാളങ്ങൾക്കിടയിൽ പിന്നെയും ഒരു പാളം.എന്തിനാണെന്ന് അറിയാമോ ഇത്.ഇതിനു ഗാർഡ് (Guard rail) റയിൽ എന്ന് പറയും.
.
പാളം തെറ്റാൻ സാധ്യതയുള്ള ഇടങ്ങളിൽ അത് തടയാൻ സാധാരണ പാളത്തിനു സമാന്തരമായി സ്ഥാപിക്കുന്ന ഇത്തരം പാളങ്ങളാണ് ഗാർഡ് റെയിലുകൾ അല്ലെങ്കിൽ ചെക്ക് റെയിലുകൾ.
.
പാലം, ടണൽ, ലെവൽ ക്രോസിംഗ് പോലുള്ള നിയന്ത്രിത ക്ലിയറൻസ് ഉള്ള സ്ഥലങ്ങളിലാണ് അവ സാധാരണയായി ഉപയോഗിക്കുന്നത്.ട്രെയിൻ പാളം തെറ്റിയാലും റയിൽപ്പാതയിൽ നിന്നും പുറത്തേക്ക് പോകാതിരിക്കാൻ ഇത് സഹായിക്കും.