വിശാഖപട്ടണം :ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വിഷവാതകം ചോര്‍ന്ന് 150 പേര്‍ ആശുപത്രയില്‍.പോറസ് ലബോറട്ടറീസ് എന്ന മരുന്നു കമ്ബനിയില്‍ നിന്നുമാണ് വിഷ വാതകം ചോര്‍ന്നത്.
കമ്പനിയിലെയും കമ്ബനിക്ക് സമീപത്തെ മറ്റ് സ്ഥാപനങ്ങളിലെയും തൊഴിലാളികളടക്കമുള്ളവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
വിഷവാതക ചോര്‍ച്ചയുണ്ടായതോടെ പലര്‍ക്കും ഛര്‍ദ്ദി അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.