NEWS

കണ്ണൂരിൽ മൂന്ന് സ്ത്രീകളടക്കം 13 പേർക്കെതിരേ പോലീസ് കാപ്പ ചുമത്തി

കണ്ണൂർ: മയക്കുമരുന്ന് കടത്ത് കേസിൽ കണ്ണൂരിൽ അറസ്റ്റിലായ മൂന്ന് സ്ത്രീകളടക്കം 13 പ്രതികൾക്കെതിരേ ‘കാപ്പ’ (കേരള ആന്റി-സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷ്യൻ) ആക്ട്) ചുമത്തുന്നു.ഇതിൽ ഒരാൾ നൈജീരിയൻ യുവതിയാണ്.

 

Signature-ad

 

കണ്ണൂർ തെക്കിബസാറിലെ റാസിയാനിവാസിൽ നിസാം അബ്ദുൾ ഗഫൂർ (35) ആണ് കേസിലെ പ്രധാന പ്രതി.അന്താരാഷ്ട്ര മയക്കുമരുന്ന് കേസിലെ പ്രധാന കണ്ണിയാണിയാൾ. കാപ്പാട് ഡാഫോഡിൽസ് വില്ലയിലെ അഫ്സൽ (37), ഇയാളുടെ ഭാര്യ ബൾക്കീസ് (28), ബൾക്കീസിന്റെ ബന്ധുവും തയ്യിൽ സ്വദേശിയുമായ ജനീസ് (40), നൈജീരിയൻ യുവതി പ്രിയിസ് ഓട്ടോനിയെ (22) തുടങ്ങിയവരാണ് കേസിലെ മുഖ്യ പ്രതികൾ.

 

 

 

മാർച്ച് ഏഴിന് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലെത്തിയ സ്വകാര്യ ബസിൽനിന്ന് ഒന്നരക്കോടിയുടെ ലഹരിമരുന്ന് പിടിച്ച കേസിലും ചാലാട്ടെ കേന്ദ്രത്തിൽനിന്ന് മയക്കുമരുന്ന് കണ്ടെടുത്ത കേസിലുമാണ് പ്രതികൾക്കെതിരേ കാപ്പ ചുമത്തുന്നത്.പ്രതികളെല്ലാം ജയിലിലാണ്.

 

Back to top button
error: