കണ്ണൂര്‍: കൊള്ളയും കൊലയും അധോലോക വിളയാട്ടവും അവസാനിപ്പിക്കാൻ നിയോഗിക്കപ്പെട്ടവർ തന്നെ അതിനു നേതൃത്വം നൽകിയാലോ…? ചില വാർത്തകൾ കേൾക്കുമ്പോൾ പൊതുജറ്റം അങ്ങനെയും സംശയിച്ചു പോകും. കണ്ണൂർ ജില്ലയിലാണ് സംഭവം. കഞ്ചാവ് കേസില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സി.ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്കാണ് സസ്പെന്ഷന് ലഭിച്ചത്. പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ രാജഗോപാല്‍, പ്രിന്‍സിപ്പല്‍ എസ്.ഐ പി.ജെ ജിമ്മി, ഗ്രേഡ് എസ്.ഐ ശാര്ങ്ഗധരന് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
പയ്യന്നൂര്‍ സബ് ഡിവിഷനിലെ തീരദേശ സ്റ്റേഷനായ പഴയങ്ങാടി സ്റ്റേഷനില്‍ മണല്‍ കടത്ത്, മറ്റു കുറ്റകൃത്യങ്ങള്‍ എന്നീ കേസുകളുമായി ബന്ധപ്പെട്ടു പിടികൂടുന്ന വാഹനങ്ങള്‍ വിട്ടു നല്കാന് ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ വെളിവായത് ഞെട്ടിക്കുന്ന അഴിമതി കഥകളാണ്.
കഞ്ചാവ് കേസിലെ പ്രതിയുടെ വാഹനം വിട്ടുനല്‍കാന്‍ ഇടനിലക്കാരന് മുഖേന 30000 രൂപ കൈക്കൂലി വാങ്ങിയ സംഭവവത്തിലാണ് മൂവര്‍ക്കും സസ്പെന്ഷന് ഉണ്ടായത്. ഇടനിലക്കാരന് ആകെ 60000 രൂപാ വാങ്ങുകയും ഇതില്‍ 30000 രൂപ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വീതിച്ചു നല്‍കുകയുമാണ് ചെയ്തത്