ജയ്‌പൂർ: രാജസ്ഥാനിൽ കോൺഗ്രസിന് തുടർഭരണം ലഭിക്കാത്തതിനുള്ള കാരണം പാർട്ടി പരിശോധിക്കണമെന്ന് മുൻ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ്. ‘ഒരു തവണ ഞങ്ങള്‍ക്ക് ലഭിച്ചത് 50 എംഎല്‍എമാരെ മാത്രമാണ്. മറ്റൊരിക്കല്‍ 21 എംഎല്‍എമാരെയും. ഈ വസ്തുത സമ്മതിച്ചേ മതിയാവൂ. ഡല്‍ഹിയിലും അസമിലും ആന്ധ്രയിലും ഞങ്ങള്‍ക്ക് തുടര്‍ സര്‍ക്കാരുകളുണ്ടായി’- സച്ചിൻ പൈലറ്റ് പറഞ്ഞു.
‘കോണ്‍ഗ്രസാണ് നിലവില്‍ സംസ്ഥാനം ഭരിക്കുന്നത്. അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും മാറി മാറി അധികാരത്തില്‍ വരുന്ന രീതിയാണ് നടക്കാറുള്ളത്. അതിന്റെ കാരണം തിരയുകയാണ് ലക്ഷ്യം. രണ്ട് ദിവസമായി നടന്ന കോണ്‍ഗ്രസ് പരിശീലന പരിപാടി തുടങ്ങുന്നതിന് മുമ്പ് മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് സച്ചിന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
‘ഈ പരിശീലന ശിബിരത്തില്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുന്നതിനെ കുറിച്ചും എങ്ങനെ കോണ്‍ഗ്രസ് സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പിക്കാം എന്നതിനെ കുറിച്ചും ചര്‍ച്ച നടത്തും’, സച്ചിന്‍ പൈലറ്റ് പറഞ്ഞു.