NEWS

ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ പ്രചാരണ കേസില്‍ ഇടപെട്ട് ഫേസ്‌ബുക്ക്;15 ദിവസത്തിനകം റിപ്പോര്‍ട്ട്

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അശ്ലീല വീഡിയോ കേസ് ആവിയാകുമെന്ന ചിന്ത പോസ്റ്റ് മുതലാളിക്കും പ്രചരിപ്പിച്ചവര്‍ക്കുമുണ്ടെങ്കിൽ തെറ്റി.അന്വേഷണം കൂടുതൽ കടുപ്പിക്കുകയാണ് പൊലീസ്
 

എറണാകുളം: തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ പ്രചാരണ കേസില്‍ ഇടപെട്ട് ഫേസ്‌ബുക്ക്.വീഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തവരെ പിടികൂടുന്നതിനായി ഫേസ്ബുക്കിനോട് പൊലീസ് വിവരം തേടിയിരുന്നു.തുടര്‍ന്നാണ് ഫേസ്ബുക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന സൂചന പുറത്ത് വന്നത്.15 ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് സൂചന.

 

Signature-ad

വ്യാജ അശ്ലീല വീഡിയോ കൂടുതല്‍ പേരിലേക്ക് പ്രചരിക്കുന്നത് പൊലീസ് തടഞ്ഞിരുന്നു. ദൃശ്യങ്ങള്‍ ആദ്യമായി പോസ്റ്റ് ചെയ്തത് ആരാണ്, ആര്‍ക്കെല്ലാം നല്‍കി, ആരെല്ലം ഡൗണ്‍ലോഡ് ചെയ്തു എന്ന് അന്വേഷിക്കുന്നതിനാണ് പൊലീസ് ഫേസ്ബുക്ക് ഉള്‍പ്പെടെയുളള സാമൂഹിക മാധ്യമങ്ങളുടെ സഹായം തേടിയിട്ടുള്ളത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അശ്ലീല വീഡിയോ കേസ് ആവിയാകുമെന്ന ചിന്ത ‘പോസ്റ്റ് മുതലാളിക്കും” പ്രചരിപ്പിച്ചവര്‍ക്കുമുണ്ടെങ്കിൽ തെറ്റി.
അന്വേഷണം കൂടുതൽ കടുപ്പിക്കുകയാണ് പൊലീസ്.
ആരാണ് ആദ്യമായി വീഡിയോ പോസ്റ്റ് ചെയ്തത്, ഈ അക്കൗണ്ടില്‍ നിന്ന് ആര്‍ക്കെല്ലാം നല്‍കി, ഡൗണ്‍ലോഡ് ചെയ്തവര്‍ എത്ര എന്നെല്ലാം അന്വേഷിക്കും. നിലവില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇവരുടെ ഫേസ്ബുക്കും വാട്ട്സ് ആപ്പും പരിശോധിച്ച്‌ വരികയാണ്.ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചവരാണ് പിടിയിലായത്.
പട്ടാമ്പി ആമയൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ തച്ചറുകുന്നത്ത്‌ വീട്ടിൽ ടി കെ അബ്‌ദുൾ ഷുക്കൂർ, തേങ്കുറുശി വെമ്പലൂർ അരിയക്കോട്‌ നെച്ചിപ്പാടം വീട്ടിൽ ശിവദാസൻ(40) എന്നിവരാണ്‌ സംഭവത്തിൽ അസ്‌റ്റിലായത്‌.കെടിഡിസി ജീവനക്കാരനായ ശിവദാസൻ യൂത്ത്‌ കോൺഗ്രസ്‌ ആലത്തൂർ നിയോജകമണ്ഡലം സെക്രട്ടറിയായിരുന്നു.
കളമശേരി എച്ച്എംടി കോളനിയിലെ അരിമ്പാറ വീട്ടിൽ കെ ഷിബുവാണ് അറസ്റ്റിലായ മറ്റൊരാൾ.മെഡിക്കൽ കോളേജിൽ ക്ലീനിങ് വിഭാഗം ജീവനക്കാരനായ ഷിബു കോൺഗ്രസ് ഗ്രൂപ്പുകളിൽ നിന്ന് ലഭിച്ച വീഡിയോ മറ്റു ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ ഐഎൻടിയുസി നേതാവായ ഷിബു പ്രദേശത്തെ മുൻനിര കോൺഗ്രസ് പ്രവർത്തകനുമാണ്.
മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്.പിഴ വേറെ. ഐ.ടി ആക്‌ട് 67എ, ജനപ്രാതിനിദ്ധ്യ നിയമത്തിലെ 123 തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിര ചുമത്തിയിട്ടുള്ളത്.
എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.സ്വരാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.

Back to top button
error: