ദമ്മാം: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും മരിച്ചു.കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തന്‍വീട്ടിൽ ഇസ്മായില്‍ കുഞ്ഞിന്റെ മകന് മുഹമ്മദ് റാഷിദ് (32) ആണ് മരിച്ചത്.തമിഴ്നാട് സ്വദേശിയായ മറ്റൊരാളും, ഒരു ബംഗ്ലാദേശി പൗരനും കൂടെ മരിച്ചവരിൽ ഉൾപ്പെടുന്നു.
ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ ഹര്‍ദില്‍ വെച്ച് മണല്‍ കൂനയില്‍ കയറി മറിയുകയായിരുന്നു.തലകീഴായി മറിഞ്ഞ വാഹനത്തിന്റെ അടിയില്‍ പെട്ടാണ് മൂന്നു പേരും മരിച്ചത്.
അപകടം നടന്ന ഉടനെ അതുവഴി എത്തിയ സ്വദേശി പൗരന് ട്വിറ്റില്‍ നല്കിയ വീഡിയോയിലുടെയാണ് അപകട വിവരം പുറംലോകം അറിഞ്ഞത്.സുരക്ഷാ സേനയെത്തി വാഹനമുയര്‍ത്തി ഇവരെ പുറത്തെടുക്കുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു.