തിരുവനന്തപുരം: സ്കൂള്‍ അധ്യയന വര്ഷാരംഭത്തിനു മുന്നോടിയായി സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചു.സ്കൂള്‍ ബസിലെ ഡ്രൈവര്‍മാർക്ക് ഇനി പുതിയ യൂണിഫോം ആയിരിക്കും.
വെള്ള ഷര്‍ട്ടും കറുത്ത പാന്റുമാണ് ഡ്രൈവര്‍മാര്‍ക്ക് യൂണിഫോമായി മോട്ടോര്‍ വാഹന വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. യൂണിഫോമിനൊപ്പം ഐഡന്റിറ്റി കാര്‍ഡും നിര്‍ബന്ധമായും ധരിച്ചിരിക്കണം.നേരത്തെ അതാതു സ്കൂളുകള്‍ നിശ്ചയിക്കുന്ന യൂണിഫോമായിരുന്നു.കുട്ടി കളെ വാഹനത്തില്‍ കയറ്റുന്നതിനും ഇറക്കുന്നതിനും സഹായിക്കുന്നതിനായി ആയമാരേയും നിര്ബന്ധമാക്കിയിട്ടു ണ്ട്.
ചൈല്‍ഡ് ലൈന്‍, പോലീസ്, ആംബുലന്‍സ്, ഫയര്സ്റ്റേഷന് എന്നി എമര്‍ജന്‍സി നന്പരുകളും പ്രദര്‍ശിപ്പിക്കണം..മോ ട്ടോര്‍ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ താലൂക്ക് കേന്ദ്രങ്ങളില്‍ ഇന്നലെ രാവിലെ മുതലായിരുന്നു പരിശോധന.