NEWSWorld

വികസിത രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥ 2024ഓടെ കരകയറുമെന്ന് ഗീത ഗോപിനാഥ്

ന്യൂഡല്‍ഹി: വികസിത രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥ 2024ഓടെ കരകയറുമെന്ന് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീത ഗോപിനാഥ്. എന്നാല്‍, വികസ്വര രാജ്യങ്ങള്‍ കോവിഡിന് മുമ്പുള്ള സമ്പദ്‌വ്യവസ്ഥയേക്കാള്‍ അഞ്ച് ശതമാനം കുറഞ്ഞ നിരക്കിലാവും ഉണ്ടാവുകയെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

കോവിഡിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥക?ളെല്ലാം തിരിച്ചു വരവിന്റെ പാതയിലാണ്. എന്നാല്‍, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം സമ്പദ്‌വ്യവസ്ഥകളുടെ തിരിച്ചു വരവിന് ആഘാതം ഏല്‍പ്പിക്കുന്നുണ്ട്. അതിനാലാണ് ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് കുറച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Signature-ad

ആഗോളതലത്തിലും ഇന്ധനവും ഭക്ഷ്യധാന്യങ്ങളും ഉള്‍പ്പടെയുള്ളവയുടെ വില ഉയരുകയാണ്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പണപ്പെരുപ്പം തടയാന്‍ പലിശനിരക്കുകള്‍ ഉയര്‍ത്തുകയാണ് ബാങ്കുകള്‍. ഇത് ആഗോളധനകാര്യ രംഗത്തിനും വാണിജ്യത്തിനും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

Back to top button
error: