വിജിലന്‍സ് ഡയറക്ടറായിരുന്ന സുധേഷ് കുമാറിനെ അതിരൂക്ഷമായി വിമര്‍ശിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി.
അഴിമതിക്കാരെ സംരക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തിരശീലക്ക് പിന്നിലെ ചിലരുടെ താളത്തിനൊത്ത് തുള്ളുകയാണെന്ന് കോടതി കുറ്റപ്പെടുത്തി.
കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് കൈയോടെ പിടികൂടിയ സര്‍ക്കാര്‍ ഡോക്ടറെ രക്ഷിക്കാനുള്ള റിപ്പോര്‍ട്ട് തള്ളിയാണ് കോടതിയുടെ പരാമര്‍ശം.
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്റെ തുടര്‍ ചികിത്സാക്കായി അമ്മയില്‍ നിന്നും പണം വാങ്ങുന്നതിനിടെയാണ് എല്ലു രോഗവിഭാഗത്തിലെ ഡോ. ജീവ് ജൂസ്റ്റസിനെ വിജിലന്‍സ് കൈയോടെ പിടികൂടിയത്.
ഡ്യൂട്ടി സമയത്ത് ആശുപത്രിയിൽ ഉണ്ടാകേണ്ട ഡോക്ടര്‍ വീട്ടില്‍ വച്ച് 4000 രൂപ വാങ്ങുമ്പോഴാണ് വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നത്. കേസിന്റെ തുടക്കം മുതല്‍ അട്ടിമറി നടന്നു.
ഡോക്ടര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന് വരുത്തിതീക്കാനായി ഡ്യൂട്ടി രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തി. അടൂര്‍ സര്‍ക്കാര്‍ ആസുപത്രിയിലെ ആര്‍. എം. ഒ ഡോ. നിഷാദ്, ജൂനിയര്‍ കണ്‍സള്‍ട്ടായി ഡോ. ധന്യ എന്നിവര്‍ ചേര്‍ന്നാണ് ഡ്യൂട്ടി രജിസ്റ്റര്‍ തിരുത്തിയതെന്നു വിജിലന്‍സ് കണ്ടെത്തി.
കൈക്കൂലികാരനായ ഡോക്ടര്‍ക്ക് ജാമ്യം ലഭിക്കാനും കേസ് അട്ടിമറിക്കാനുമാണ് യി രേഖകളിൽ കൃത്രിമം കാണിച്ചതെന്നാണ് പത്തനംതിട്ട ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍