
കശ്മീരി വിഘടനവാദി നേതാവ് യാസിന് മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് എന്‍ഐഎ. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിച്ച കേസില്‍ നേരത്തെ കുറ്റം സമ്മതം നടത്തിയിരുന്നു.

കേസില്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വാദം പൂര്‍ത്തിയായ കേസില്‍ ദില്ലിയിലെ കോടതി ഇന്ന് 3:30 ന് വിധി പറയും
ഇന്ന് വിധി വരുന്ന സാഹചര്യത്തില്‍ ശ്രീനഗറിലെ ചില ഭാഗങ്ങളില്‍ കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രീനഗറിലെ ചില പ്രദേശങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.