KeralaNEWS

അതിജീവിതക്ക് ഭീതിവേണ്ടെന്ന് സര്‍ക്കാര്‍

അതിജീവിതക്ക് ഭീതിവേണ്ടെന്ന് സര്‍ക്കാര്‍.അതിജീവിതയെ വിശ്വാസത്തിലെടുത്താണ് സര്‍ക്കാര്‍ കേസ് നടത്തുന്നതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.അതിജീവിതയുടെ ആത്മവിശ്വാസം സംരക്ഷിക്കുന്നതുള്‍പ്പടെ എല്ലാ പിന്തുണയും സര്‍ക്കാരും പൊലീസും നല്‍കിയിട്ടുണ്ടെന്നും ഡി ജി പി കോടതിയെ അറിയിച്ചു.അതേസമയം, തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതിജീവിതയുടെ ഹര്‍ജിയില്‍ വെള്ളിയാഴ്ച്ചക്കകം നിലപാടറിയിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

 

Signature-ad

നടിയെ പീഡിപ്പിച്ച കേസില്‍ തുടരന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും നീതിക്കായി ഹൈക്കോടതി ഇടപെടണമെന്നുമാവശ്യപ്പെട്ടാണ് അതിജീവിത ഹര്‍ജി നല്‍കിയത്.എന്നാല്‍ തുടരന്വേഷണവുമായി ബന്ധപ്പെട്ട് അതിജീവിതക്ക് ഭീതി വേണ്ടെന്ന് ഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.അതിജീവിതയെ വിശ്വാസത്തിലെടുത്താണ് സര്‍ക്കാര്‍ കേസ് നടത്തുന്നതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. അതിജീവിതയുടെ ആത്മവിശ്വാസം സംരക്ഷിക്കുന്നതിനുള്‍പ്പടെ എല്ലാ പിന്തുണയും സര്‍ക്കാരും പൊലീസും നല്‍കിയിട്ടുണ്ടെന്നും ഡി ജി പി കോടതിയില്‍ വ്യകതമാക്കി.സര്‍ക്കാര്‍ അതിജീവിതക്കൊപ്പമാണ്.അതിജീവിതയുമായി ആരോചിച്ച് വിചാരണക്കോടതിയില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും ഡി ജി പി അറിയിച്ചു. അതിജീവിതയുടെ ആരോപണങ്ങള്‍ ശരിയല്ലെന്നും ഹര്‍ജി പിന്‍വലിക്കണമെന്നും ഡി ജി പി ആവശ്യപ്പെട്ടു.എന്നാല്‍ അത്തരത്തില്‍ ആവശ്യമുന്നയിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.അതിജീവിതയുടെ ഹര്‍ജിയില്‍ വെള്ളിയാഴ്ച്ചക്കകം സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്‍ നിര്‍ദേശിച്ചു.

Back to top button
error: