കരുനാഗപ്പള്ളി: കാല്‍വിരലുകള്‍ കൊണ്ട് ചിത്രം വരച്ച് ലോകറെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് കരുനാഗപ്പള്ളി വര്‍ണം ചിത്രരചനാ സ്കൂള്‍ ഓഫ് ആര്‍ട്സിലെ വിദ്യാര്‍ഥികള്‍. എട്ടു മുതല്‍ ഇരുപത്തിനാല് വയസുവരെ പ്രായമുയുള്ള 23 കുട്ടികള്‍ ഒന്നിച്ച് ചേര്‍ന്നാണ് ഇന്ന് (ഞായർ) വലിയ ക്യാന്‍വാസില്‍ ചിത്രം ഒരുക്കുന്നത്.
കൊറോണക്കാലത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള ചിത്രമാണ് കരുനാഗപ്പള്ളി വര്‍ണം ചിത്രരചനാ സ്കൂള്‍ ഓഫ് ആര്‍ട്സിലെ വിദ്യാര്‍ഥികള്‍ വരക്കുന്നത്. കാല്‍വിരലുകള്‍ ഉപയോഗിച്ചാണ് എട്ടു മുതല്‍ ഇരുപത്തിനാല് വയസുവരെയുള്ള 23 കുട്ടികള്‍ ചേര്‍ന്ന ചിത്രം വരക്കുക. 24 അടി നീളവും നാലടി വീതിയുമുള്ള വലിയ ക്യാന്‍വാസിലാണ് ചിത്രം വരക്കുന്നത്. യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറത്തിന്റെ ലോകറെക്കോര്‍ഡ് സ്വന്തമാക്കാനായി ഇവിടുത്തെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ എട്ടുമാസമായി പരിശീലനം നടത്തുകയാണ്.
ഞായറാഴ്ച രാവിലെ ഒമ്പത് മണിമുതല്‍ രണ്ട് മണി വരെയുള്ള സമയത്തിനിടയിൽ ചിത്രരചന പൂര്‍ത്തിയാക്കിയതായി അധ്യാപകനായ അനി വര്‍ണം പറഞ്ഞു. നാക്കു കൊണ്ടും മൂക്ക് കൊണ്ടും ചിത്രം വരച്ച് നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയ ഇദ്ദേഹത്തിന് ശിഷ്യരുടെ കഴിവില്‍ പൂര്‍ണവിശ്വാസമാണ് ഉളളത്.
കൊറോണക്കാലത്തെ അവലംബിച്ച് കൊണ്ടുളള ഗ്രൂപ്പ് ചിത്രരചനയില്‍ 18 പെണ്‍കുട്ടികളും 5 ആണ്‍കുട്ടികളുമാണ് പങ്കെടുക്കുക.