NEWS

പാലും തേനും ഒഴുക്കുമെന്നത് തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമല്ല, അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഇനിമുതൽ പാലും മുട്ടയും തേനും ലഭിക്കും

തിരുവനന്തപുരം: അങ്കണവാടികളില്‍ ഇനി മുതല്‍ ആഴ്ചയില്‍ രണ്ടുദിവസം കുട്ടികള്‍ക്ക് പാലും മുട്ടയും തേനും നല്‍കാന്‍ തീരുമാനം.
ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കോഴിമുട്ടയും തേനും തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പാലുമാണ് നല്‍കുക. പ്രഭാതഭക്ഷണത്തോടൊപ്പമാണ് ഇത് നല്‍കുക.കുട്ടി അവധിയാണെങ്കിൽ പിറ്റേന്ന് നല്‍കണം. പദ്ധതിക്ക്‌ തേന്‍കണം എന്നാണ് പേര്. ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്നാണ് വിതരണം.
സമ്ബുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് വനിതാ ശിശുവികസന വകുപ്പ് കുട്ടികള്‍ക്കായി പോഷകാഹാരം നല്‍കുന്നത്. നിലവില്‍ വിതരണം ചെയ്യുന്ന മറ്റ് ഭക്ഷണങ്ങള്‍ ഇതോടൊപ്പം തുടരും.

Back to top button
error: