ബംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡില്‍ ക്രൂയിസര്‍ കാര്‍ മരത്തിലിടിച്ച് യാത്രക്കാരായ ഒൻപത് പേര് മരിച്ചു.ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
വിവാഹനിശ്ചയചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.11 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ധാര്‍വാഡ് താലൂക്കിലെ നിഗദി ഗ്രാമത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് അമിതവേഗതയിലെത്തിയ കാര്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു.
ബെന്കട്ടിയില് നിന്ന് മന്‍സൂറിലേക്ക് പോകുകയായിരുന്നു സംഘം.ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.