രാജ്യത്ത് ഏറ്റവുമധികം കാറുകളുള്ള വീടുകളില്‍ ഒന്നാം സ്ഥാനം ഗോവയ്ക്ക്. അഞ്ചാമത് ദേശീയ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ ഏഴര ശതമാനം വീടുകളിലാണ് കാറുകളുള്ളത്. ഗോവയില്‍ 45.2 ശതമാനം വീടുകളിലും കാര്‍ ഉണ്ടെന്ന് സര്‍വെയില്‍ കണ്ടെത്തി.സര്‍വേ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിനാണ് രണ്ടാംസ്ഥാനം. കേരളത്തിലെ 24.2 ശതമാനം വീടുകളിലും കാറുകളുണ്ട്. ജമ്മു കാശ്മീരും, ഹിമാചലും പഞ്ചാബുമാണ് കേരളത്തിന് തൊട്ട് പിന്നില്‍.
തമിഴ്നാട്ടില്‍ 6.5 ശതമാനം വീടുകളിൽ മാത്രമാണ് കാറുകളുള്ളത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 2.8 ശതമാനം വീടുകളില്‍ മാത്രം കാറുകളുള്ള ആന്ധ്ര പ്രദേശണ് ഏറ്റവും പിന്നില്‍.
കാറുകളുള്ള വീടുകള്‍ ഏറ്റവും കുറവ് ബീഹാറിലാണ്. രണ്ടു ശതമാനം വീടുകളില്‍ മാത്രമാണ് സംസ്ഥാനത്ത് കാറുകളുള്ളത്. കാറുകളുടെ എണ്ണത്തില്‍ 2018 ല്‍ ദേശീയ ശരാശരി ആറ് ശതമാനമായിരുന്നു.