തിരുവനന്തപുരം;മോട്ടോർവാഹന വകുപ്പിന്റെ ‘വാഹൻ’ സോഫ്റ്റ്‌വെയറിലെ പാകപ്പിഴകാരണം എണ്ണായിരത്തോളം ഓൺലൈൻ അപേക്ഷകൾ കാണാതായി. ഉടമസ്ഥാവകാശ കൈമാറ്റം, ഫിനാൻസ് രേഖപ്പെടുത്തൽ- ഒഴിവാക്കൽ, വിലാസം മാറ്റം തുടങ്ങിയവയ്ക്കായി വെള്ളി, ശനി ദിവസങ്ങളിൽ ലഭിച്ച അപേക്ഷകളാണ് സാങ്കേതികത്തകരാർ കാരണം നഷ്ടമായത്.ഇവർ വീണ്ടും പുതിയ അപേക്ഷ നൽകേണ്ടിവരുമെന്ന സൂചനയാണ് ഉദ്യോഗസ്ഥർ നൽകുന്നത്.ഇങ്ങനെ ചെയ്താൽ അടച്ച ഫീസ് നഷ്ടമാകും.
130 മുതൽ 4135 വരെ രൂപ ഫീസടച്ചവരുണ്ട്.അപേക്ഷകർക്ക് കൃത്യമായ മറുപടി നൽകാനോ പരിഹാരം കാണാനോ മോട്ടോർവാഹന വകുപ്പ് തയ്യാറായിട്ടില്ല.ഇൻഷുറൻസ്, ഫിറ്റ്നസ്, പെർമിറ്റ് എന്നിവയുടെ കാലാവധി തീരുന്നതിനു തൊട്ടുമുമ്പ് നൽകിയ അപേക്ഷകളും ഇക്കൂട്ടത്തിലുണ്ട്.