ന്യൂഡല്‍ഹി: ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്തേക്ക് ഡിജിറ്റല്‍ പേയ്മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ പേടിഎമ്മും. രാജ്യത്തെ ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ സാധ്യതയുണ്ടെന്നും അതുകൊണ്ട്് ലൈസന്‍സിന് അപേക്ഷ നല്‍കുമെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇന്ത്യയിലെ ഒരു മുന്‍നിര ഡിജിറ്റല്‍ പേയ്മെന്റ് ആപ്പായ പേടിഎം രാജ്യത്ത് ക്യൂആര്‍ കോഡും വാലറ്റ് ട്രെന്‍ഡുകളും ആരംഭിച്ചു. പേടിഎമ്മിന്റെ വായ്പാ ബിസിനസ്സിന് ഇപ്പോള്‍ 20,000 കോടി രൂപ വാര്‍ഷിക റണ്‍ റേറ്റ് ഉണ്ട്. ഏപ്രിലില്‍ മാത്രം കമ്പനി പ്ലാറ്റ്ഫോം വഴി 1,657 കോടി രൂപയുടെ (221 മില്യണ്‍ ഡോളര്‍) 2.6 ദശലക്ഷം വായ്പകള്‍ വിതരണം ചെയ്തു.
മൊത്തം മര്‍ച്ചന്റ് പേയ്മെന്റ് വോള്യത്തിലോ ജിഎംവിയിലോ 100 ശതമാനം വാര്‍ഷിക വളര്‍ച്ചയും കമ്പനി രേഖപ്പെടുത്തി. ഇത് 0.95 ലക്ഷം കോടി രൂപയായി (12.7 ബില്യണ്‍ ഡോളര്‍). പേടിഎമ്മിന്റെ പ്രതിമാസ ഇടപാട് ഉപഭോക്താക്കള്‍ 73.5 ദശലക്ഷമാണ്. ഓഫ്ലൈന് പേയ്മെന്റ് വിഭാഗത്തില്‍, ഇന്ത്യയിലുടനീളമുള്ള കമ്പനിയുടെ മൊത്തം ഉപകരണ വിന്യാസം 3 ദശലക്ഷം കവിഞ്ഞു.