തിരുവനന്തപുരം : ഞായറാഴ്ചകളിൽ പുതിയ ലോട്ടറിയുമായി ലോട്ടറി വകുപ്പ്.’ഫിഫ്റ്റി ഫിഫ്റ്റി’ എന്ന് പേരിട്ടിരിക്കുന്ന ലോട്ടറിയുടെ വില അൻപത് രൂപയാണ്.ഇതോടെ ആഴ്ചയിൽ എല്ലാ ദിവസവും ലോട്ടറി ഇറക്കുന്ന സംസ്ഥാനമായി കേരളം മാറും.മാസത്തിലെ ആദ്യ ഞായറാഴ്ച ഇറക്കുന്ന ‘ഭാഗ്യമിത്ര’ കൂടാതെയാണിത്.
മെയ് 29 ഞായറാഴ്ചയാണ് പുതിയ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ്.ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്.മൂന്നാം സമ്മാനം (അവസാന നാലക്കത്തിന്) അയ്യായിരം രൂപ -23 പേർക്ക്, നാലാം സമ്മാനം രണ്ടായിരം രൂപ -12 പേർക്ക്, അഞ്ചാം സമ്മാനം ആയിരം രൂപ -24 പേർക്ക്, ആറാം സമ്മാനം അഞ്ഞൂറ് രൂപ -96 പേർക്ക്, ഏഴാം സമ്മാനം നൂറു രൂപ -126 പേർക്ക് എന്നിങ്ങനെയാണ് സമ്മാനങ്ങൾ.
നേരത്തെ ഞായറാഴ്ചകളിൽ നറുക്കെടുത്തുകൊണ്ടിരുന്ന പൗർണ്ണമി ടിക്കറ്റ് കോവിഡിന് ശേഷം പുനരാരംഭിച്ചിരുന്നില്ല.പുതിയ ഭാഗ്യക്കുറിയുടെ വരവോടെ കോവിഡ് സൃഷ്ടിച്ച വരുമാന നഷ്ടത്തിൽ നിന്നും കരകയറാനാകുമെന്നാണ് ഭാഗ്യക്കുറി വകുപ്പിന്റെ പ്രതീക്ഷ.