NEWS

ജവാൻ റമ്മിന് വില വർധിപ്പിക്കണമെന്ന് ബെവ്കോ എംഡി

തിരുവനന്തപുരം: ജവാന്‍ റമ്മിന്റെ വില വർധിപ്പിക്കണമെന്ന് ബെവ്കോയുടെ ശുപാര്‍ശ.വില 10 % കൂട്ടണമെന്നാണ് ബെവ്കോ എം ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വർധന ആവശ്യപ്പെട്ട് ബെവ്കോ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.സര്‍ക്കാര്‍ ഉടമസ്ഥതയിലുളള മദ്യമാണ് ജവാന്‍.ഇപ്പോള്‍ ലിറ്ററിന് 600 രൂപയാണ് വില.
ഇക്കണക്കിന് പോയാൽ ജവാൻ മേജറാകുന്ന കാലം വിദൂരമല്ലെന്നാണ് മദ്യപരുടെ ആത്മഗതം.

Back to top button
error: