അസാനി ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രപ്രദേശ്, ഒഡീഷ തീരം തൊടും. മണിക്കൂറിൽ 105 കിലോമീറ്റർ വേഗമുള്ള ചുഴലിക്കാറ്റ് തീരത്തെത്തുന്പോൾ ശക്തി ക്ഷയിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.
ആന്ധ്രയുടെ തെക്കുകിഴക്കൻ തീരദേശമായ കാക്കിനഡ, ഒഡീഷയുടെ തെക്കു പടിഞ്ഞാറൻ തീരമായ ഗോപാൽപുർ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശമുണ്ട്. തീരദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപാർപ്പിച്ചു. പശ്ചിമബംഗാളിലും മഴ കനത്തു.
വ്യാഴാഴ്ചവരെ കേരളമുൾപ്പെടെയുള്ള തീര സംസ്ഥാനങ്ങളിൽ തുടർച്ചയായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മഹാപാത്ര പറഞ്ഞു.