NEWS

ബാലരാമപുരത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി

തിരുവനന്തപുരം: ബാലരാമപുരം പള്ളിച്ചൽ പാരൂർക്കുഴിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേർക്ക് പരിക്ക്. തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് മഴയിൽ നിയന്ത്രണം വിട്ട് കടയിലേയ്‌ക്ക്  ഇടിച്ചുകയറിയത്.കടയിൽ ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

അപകടത്തിൽ 30 യാത്രക്കാർക്ക് പരുക്കേറ്റു.പരുക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ആരുടെയും നില ഗുരുതരമല്ല.

Back to top button
error: