NEWSWorld

ഇളം തലമുറയ്ക്കൊപ്പം ആഹ്ലാദം പങ്ക് വച്ച് പെരുന്നാൾ ദിനത്തിൽ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്, സോഷ്യൽ മീഡിയയിൽ ചിത്രം വൈറൽ

ദുബൈ: ഒത്തുചേരലിന്‍റെ സന്തോഷം പങ്കുവെക്കുന്ന ആഘോഷമാണ് ചെറിയ പെരുന്നാള്‍. എല്ലാ തിരക്കുകളില്‍ നിന്നും ഇടവേള എടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന സമയം. ഇത്തരത്തില്‍ കുടുംബത്തോടൊപ്പമുള്ള യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്.

യുഎഇയില്‍ ഇത്തവണ ഒമ്പത് ദിവസത്തെ അവധിയാണ് ചെറിയ പെരുന്നാളിന് ലഭിച്ചത്. കുടുംബത്തോടൊപ്പമുള്ള ദുബൈ ഭരണാധികാരിയുടെ വിലപ്പെട്ട നിമിഷങ്ങള്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

Signature-ad

രാജകുടുംബത്തിലെ ഇളംതലമുറക്കാരായ 23 പേര്‍ക്കൊപ്പം ശൈഖ് മുഹമ്മദ് ഇരിക്കുന്നതാണ് ചിത്രത്തില്‍. ‘ഫാമിലി’ എന്ന ഹാഷ്ടാഗില്‍ പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കകം വൈറലാകുകയായിരുന്നു. ആഘോഷ അവസരത്തിന് അനുയോജ്യമായ വേഷമാണ് ചിത്രത്തില്‍ എല്ലാവർക്കും.

Back to top button
error: