കോഴിക്കോട്: തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ ശനിയാഴ്ചയോ ഞായറാചയോ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ.പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ ആയിരിക്കും ഇക്കുറി ഉണ്ടാവുക.സ്ഥാനാര്‍ഥി പട്ടിക തയാറാക്കി കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് തൃക്കാക്കര അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. സഭാ നേതാക്കളുടെ ഉള്‍പ്പെടെ പിന്തുണ ഉണ്ടെന്നും ഇരു മുന്നണികളോടുള്ള ജനങ്ങളുടെ എതിര്‍പ്പ് ബിജെപിക്ക് ഗുണം ചെയ്യുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.