കോവിഡിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ പ്രതിപക്ഷം പരിഹസിക്കരുത്-കെ.കെ.ശൈലജ
ലോകം മുഴുവന്‍ ഒറ്റക്കെട്ടായി കോവിഡ് എന്ന മഹാമാരിക്കെതിരെ പോരാടുകയാണ്. കേരളമെന്ന കൊച്ചു സംസ്ഥാനം കോവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ പുലര്‍ത്തുന്ന മികവിനെ ലോകം മുഴുവന്‍ നോക്കി കാണുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ പ്രതിപക്ഷത്തിന്റെ നോട്ടം ഏത് വിധത്തില്‍ സര്‍ക്കാരിനെ അപഹസിക്കാം എന്നതു മാത്രമാണ്. കോവിഡിനെ ചെറുക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ പ്രതിപക്ഷം പരിഹസിക്കുന്നതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ആള്‍മാറാട്ടം നടത്തിയ സംഭവം ഗുരുതര കുറ്റമാണെന്നും മന്ത്രി പ്രതികരിച്ചു.
രോഗം സ്ഥിതീകരിച്ചവരും, പരിശോധനയ്ക്ക് വിധേയരായവരും സ്വന്തം പേരും അഡ്രസ്സും മറച്ച് വെക്കുകയും ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കാതിരിക്കുകയും ചെയ്യുന്നത് വലിയ കുറ്റമാണെന്നും, വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരില്‍ നിന്നും ഇത്തരം പ്രവര്‍ത്തികള്‍ പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 10 ലക്ഷത്തിന് 130 എന്ന തോതിലാണ് കര്‍ണാകടയില്‍ മരണസംഖ്യ അതേ സമയം കേരളത്തില്‍ 10 ലക്ഷത്തിന് 17 എന്ന തോതിലുമാണ് മരണസംഖ്യ.
സര്‍ക്കാരിന്റെയും, ആരോഗ്യ പ്രവര്‍ത്തകരുടെയും, നിയമപാലകരുടെയും ജനങ്ങളുടെയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടാണ് മരണം ഇത്രയും കുറയ്ക്കാനായത്. രോഗ ബാധിതരുടെ എണ്ണം കൂടിയാല്‍ ഉപയോഗിക്കാന്‍ മതിയായ കിടക്കകള്‍ പോലും ലഭിക്കാനാവാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോവും. കോവിഡ് ഭീഷണിയൊഴിഞ്ഞ് ഈ മഹാമാരി ലോകത്ത് നിന്നും അപ്രത്യക്ഷമായ ശേഷം ജീവനോടെയുണ്ടെങ്കില്‍ പരസ്പരം പോരടിക്കാമെന്ന് മന്ത്രി പറഞ്ഞു.