തിരുവനന്തപുരം: കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ 20 മാസം പ്രവര്‍ത്തിച്ച മുന്‍ എംപി എ.സമ്പത്തിനും സഹായിച്ച സംഘത്തിനുമായി സംസ്ഥാനം ചെലവിട്ടത് 7.26 കോടി രൂപ. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു നിയമസഭയില്‍ സര്‍ക്കാര്‍ മറുപടി നല്കാന് മടിക്കുമ്പോഴാണ് 201920, 202021 വര്‍ഷങ്ങളിലെ വരവു ചെലവു കണക്കുകളില്‍നിന്നു വിവരം പുറത്തായത്.
2019-20 ല്‍ 3.85 കോടിയും 2020-21ല്‍ 3.41 കോടി രൂപയുമായിരുന്നു ചെലവ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനോടു തോറ്റതിനെ തുടര്‍ന്ന് സമ്പത്തിനെ 2019 ഓഗസ്റ്റിലാണ് കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ നിയമിച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമായപ്പോഴാകട്ടെ തിരുവനന്തപുരത്തെ വസതിയില്‍ ആയിരുന്നു. 4 പഴ്സനല്‍ സ്റ്റാഫിനെയാണു സഹായിക്കാനായി നിയോഗിച്ചത്. ദിവസ വേതനാടിസ്ഥാനത്തില്‍ 6 പേരെയും നല്കി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചപ്പോള്‍ സമ്പത്ത് കേരളത്തിലേക്കു മടങ്ങി. പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി.
ചെലവുകള്‍ ഇങ്ങനെ:
-
-
- ശമ്പളം: 4.62 കോടി
- ദിവസ വേതനം 23.45 ലക്ഷം
- യാത്രാ ചെലവുകള്‍: 19.45 ലക്ഷം
- ഓഫിസ് ചെലവുകള്‍ 1.13 കോടി
- ആതിഥേയ ചെലവുകള്‍ 1.71 ലക്ഷം
- വാഹന അറ്റകുറ്റപ്പണി: 1.58 ലക്ഷം
- മറ്റു ചെലവുകള്‍: 98.39 ലക്ഷം
- ഇന്ധനം: 6.84 ലക്ഷം
-