ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്ന് ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ. സോപ്പോറിലെ ബൈഗാം ഗ്രാമത്തിൽ നിന്നാണ് മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തത്.
കശ്മീരിൽ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്.
വിവിധ പ്രദേശങ്ങളിൽ ഗ്രനേഡ് ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നു. ഭീകരരിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.