മസ്‌ക്കറ്റ് : ഒമാനിലെ ഹൈമയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു.ആലപ്പുഴ ചേപ്പാട് സ്വദേശിനി പള്ളിതെക്കേതിൽ തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകൾ ഷീബ മേരി തോമസ്സാണ് (33) മരണമടഞ്ഞത്.
അൽവുസ്ത ഗവർണറേറ്റിലെ ഹൈമയിൽ ഞായറാഴ്ച പുലർച്ചെയായയിരുന്നു സംഭവം. അവധി ആഘോഷിക്കാനായി ദുബൈയിൽ നിന്ന് സലാലയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഏഴുപേരടങ്ങുന്ന രണ്ട് കുടുംബങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഹൈമക്ക് 50 കിലോമീറ്റർ അകലെ വച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഏഴ് പേരെ നിസ്വ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.