ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ വിദ്യാർഥിനി മരിച്ചു. ചെറുവത്തൂർ സ്വദേശിനി ദേവനന്ദ(16)ആണ് മരിച്ചത്. ചെറുവത്തൂരില്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. അതേസമയം, വെള്ളി, ശനി ദിവസങ്ങളില്‍ ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച നിരവധിപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.
ഷവര്‍മ വാങ്ങി വീട്ടില്‍ കൊണ്ടുപോയി വീട്ടില്‍ വച്ച് കഴിച്ചവരും ചികിത്സ തേടിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റവര്‍ക്കെല്ലാം ഒരേ ലക്ഷണങ്ങളാണ്.