ചെന്നൈ : മദ്യവില്പന വഴി റെക്കോര്‍ഡ് വരുമാനം നേടി തമിഴ്നാട്. സര്‍ക്കാരിന്റെ മദ്യവില്പനശാലകളായ ടാസ്മാക് വഴി 2021-22 കാലയളവില്‍ 36,013.14 കോടി രൂപയാണു ഖജനാവിലെത്തിയത്. ഇതില്‍ 12,125 കോടി രൂപ എക്സൈസ് വരുമാനവും 9,555.36 കോടി രൂപ വില്പന നികുതിയുമാണ്.
ടാസ്മാക്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.5,380 ഔട്ട്ലെറ്റുകള് വഴിയാണു മദ്യവില്പന. വരുമാന വര്‍ധനവിനെ തുടര്‍ന്നു വകുപ്പിലെ 24,805 ജീവനക്കാര്‍ക്ക് 500 രൂപ വീതം ശമ്ബളവും വര്‍ധിപ്പിച്ചു.