NEWS

വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കാന്‍ ചെറുകിട പ്ലാന്റുകള്‍ക്ക് അനുമതി

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കാന്‍ ചെറുകിട പ്ലാന്റുകള്‍ക്ക് അനുമതി. പഴങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കാനാണ് സ്വകാര്യ സംരംഭകര്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കുന്നത്.
അതേസമയം, സ്വകാര്യ സംരംഭകര്‍ക്ക് നിര്‍മാണ അനുമതി നല്‍കിയാലും മദ്യ വില്പന പൂര്‍ണമായും ബിവറേജ് കോര്‍പ്പറേഷന്‍ വഴി ആയിരിക്കും.നിര്‍മ്മാണ യൂണിറ്റിന് മൂന്നു വര്‍ഷത്തേക്ക് 50,000 രൂപയും ബോട്ട്‌ലിങ്‌ പ്ലാന്റിന് 5000 രൂപയും ലൈസന്‍സ് ഫീസ് നല്‍കേണ്ടിയും വരും. മദ്യ നിര്‍മ്മാണം, സംഭരണം തുടങ്ങിയവ എക്സൈസ് വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ ആയിരിക്കും നടക്കുക.

സംരംഭകര്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയും അതിന്റെ ആധികാരികതയും അപേക്ഷയില്‍ വിശദീകരിക്കണം.ലഭിക്കുന്ന  അപേക്ഷകള്‍ ജില്ലാ എക്‌സൈസ് മേധാവിമാര്‍ പ്രാഥമിക പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍, കൃഷി അസി. ഡയറക്ടര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ അടങ്ങുന്ന സാങ്കേതിക സമിതികള്‍ കെട്ടിടം, അനുബന്ധ സാമഗ്രികള്‍ എന്നിവയുടെ പരിശോധന നടത്തും. ഈ സമിതിയുടെ ശുപാര്‍ശയ്ക്കൊപ്പം ഡെപ്യൂട്ടി കമ്മിഷണര്‍ അപേക്ഷ എക്‌സൈസ് കമ്മിഷണര്‍ക്ക് കൈമാറും.

Back to top button
error: