കോഴിക്കോട്: ചെറുവണ്ണൂരില്‍ പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍.ബി സി റോഡില്‍ നാറാണത് വീട്ടില്‍ ജിഷ്ണു (28) ആണ് മരിച്ചത്.ഇയാള്‍ പോക്സോ കേസ് പ്രതിയാണ്.
ഇന്നലെ രാത്രി ഒൻപതോടെയാണ് നല്ലളം പോലീസ് വീട്ടില്‍ എത്തി ജിഷ്ണുവിനെ ചോദ്യം ചെയ്യന്‍ വിളിപ്പിച്ചത്.ആ സമയം ജിഷ്ണു വീട്ടിൽ ഉണ്ടായിരുന്നില്ല.ശേഷം രാത്രി ഒൻപതരയോടെയാണ് വഴിയരികില്‍ അത്യാസന്ന നിലയില്‍ ജിഷ്ണുവിനെ കാണുന്നത്.നാട്ടുകാരാണ് ജിഷ്ണുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.
അതേസമയം ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.എന്നാല്‍ തങ്ങള്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് നല്ലളം പോലീസ് അറിയിച്ചു. കല്പറ്റ പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജിഷ്ണുവിന്റെ വീട്ടില്‍ എത്തിയിരുന്നു. ആ സമയം ജിഷ്ണു പുറത്തായിരുന്നു. അതിനാല്‍ വിളിപ്പിക്കുകയായിരുന്നു.ജിഷ്ണു വിനെ ഇതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മറ്റു നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും പോലീസ് അറിയിച്ചു.