ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലേതിന് സമാനമായി ഗുജറാത്തിലെ ഹിമ്മത് നഗറിലും കെട്ടിടം പൊളിക്കല്‍. രാമനവമി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷമുണ്ടായ മേഖലയിലെ അനധികൃത കെട്ടിടങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പൊളിച്ച് നീക്കിയത്.
രാമനവമി ആഘോഷങ്ങള്‍ക്കിടെ ഹിമ്മത്നഗറില് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കല്ലേറും പെട്രോള്‍ ബോംബേറുമുണ്ടായി.
ഇതേതുടര്‍ന്നാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് സ്ഥലത്ത് അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയത്. ഇന്ന് രാവിലെ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു നടപടി.
എന്നാല്‍ രാമനവമി ദിവസത്തെ സംഭവവുമായി ഇതിന് ബന്ധമില്ലെന്നും നാളുകളായി മുടങ്ങി കിടക്കുന്ന റോഡ് വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് അധികൃതര്‍ വിശദീകരിച്ചു