NEWS

മാധ്യമങ്ങളോടു പക വീട്ടാനുറച്ച് സർക്കാർ

സെക്രട്ടറിയേറ്റിനു തീ പിടിച്ച വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെനിയമ നടപടി സ്വീകരിക്കാനൊരുങ്ങി സർക്കാർ. ഇതെക്കുറിച്ച് പ്രസ് കൗൺസിലിന് പരാതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സെക്രേട്ടറിയേറ്റിലെ പ്രോട്ടേകാേൾ വിഭാഗത്തിൽ
തീപിടിച്ചതിനെ തുടർന്ന് നയതന്ത്ര രേഖകൾ കത്തിപ്പോയി എന്നു വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെയാണ് പരാതി നൽകുന്നത്. ഇതിനെക്കുറിച്ചുള്ള ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടരിക്കുന്നവർക്കെതിരെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീ
കരിച്ചതിന് ക്രിമിനൽ നടപടി ചട്ടം 199 (2) പ്രകാരം കേസ്
ഫയൽ ചെയ്യാൻ അഡ്വക്കേറ്റ് ജനറലിൻ്റെ നിയേമാപേദശം
തേടും. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങൾക്കും
പരാതി നൽകാനാണ്
തീരുമാനം.

സംഭവവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ സർക്കാരിനെ അപകീർത്തിപ്പെടുത്തി എന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പ്രധാനപ്പെട്ട പല രേഖകളും
ചീഫ് സെക്രട്ടറി തീയിട്ടു നശിപ്പിച്ച എന്ന് ചിലമാധ്യമങ്ങൾ വാർത്ത നൽകിയത്രേ. അവർക്കെതിര പ്രത്യകം നിയമനടപടി
സ്വീകരിക്കണെമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ആഗസ്റ്റ് 25 നാണ് ഫാനിൽ നിന്ന് തീപടർന്ന് പ്രോട്ടോകോൾ ഓഫീസിലെ ഫയലുകൾ കത്തി നശിച്ചത്.

Back to top button
error: