NEWS

ജി20 ഉച്ചകോടിയോട് അനുബന്ധിച്ച്‌ നടത്തുന്ന സെമിനാറിന് കൊച്ചിയും വേദി

കൊച്ചി: ജി20 ഉച്ചകോടിയോട് അനുബന്ധിച്ച്‌ നടത്തുന്ന സെമിനാറിന് കൊച്ചിയും വേദിയാകുമെന്ന് റിപ്പോര്‍ട്ട്. 2023ല്‍ ഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായുള്ള പരിപാടികള്‍, രാജ്യത്തൊട്ടാകെ സംഘടിപ്പിക്കാന്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതേത്തുടർന്നാണ്  കൊച്ചിയുടെ പേരും ഉയർന്നുവന്നത്.
ജി20 ഉച്ചകോടിയുടെ ഭാഗമായി 200ലധികം യോഗങ്ങളും സെമിനാറുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും.സെമിനാറിനായി കേരളത്തിൽ നിന്നും കൊച്ചിയാണ്  പരിഗണനയിലുള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാരിന്റേതാണ്. ഇതിന്റെ ഭാഗമായി ജി20 സംഘടനയുടെ പ്രതിനിധികള്‍, വിദേശകാര്യ ജോയിന്റ് സെക്രട്ടറി ഈനം ഗംഭീറിന്റെ നേതൃത്വത്തില്‍ ഈ മാസം 21,22 തിയതികളില്‍ കൊച്ചി സന്ദര്‍ശിച്ചിരുന്നു.വിദേശകാര്യ മന്ത്രാലയത്തിനാണ് യോഗങ്ങളുടെ മേല്‍നോട്ട ചുമതല.

Back to top button
error: