NEWS

അവിവാഹിതർ ഹോട്ടലുകളിൽ മുറിയെടുക്കുന്നതും, അനുവദനീയമായ അളവിൽ മദ്യം കൈവശം വെക്കുന്നതും  നിയമവിരുദ്ധമല്ല: ഹൈക്കോടതി

പ്രായപൂർത്തിയായെങ്കിൽ അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഹോട്ടലിൽ റൂം നൽകുന്നത് നിയമവിരുദ്ധമല്ലെന്നും അങ്ങനെ താമസിക്കുമ്പോൾ നടത്തുന്ന പോലീസ് റെയിഡ് നിയമവിരുദ്ധമാണെന്നും ചെന്നൈ ഹൈക്കോടതിയുടെ വിധി.
പരസ്പര ഇഷ്ട പ്രകാരം സമ്മതത്തോടുകൂടെ പ്രായപൂർത്തിയായ ആണിനും പെണ്ണിനും രാജ്യത്തെ ഏതു ഹോട്ടലിലോ, ലോഡ്ജുകളിലോ, റിസോർട്ടിന്റെ ഒരുമിച്ചു താമസയ്ക്കുന്നതിനോ  ഈ രാജ്യത്തെ ഒരു നിയമവും തടസമല്ല എന്നും,  കൈവശം വയ്ക്കാൻ അനുമതിയുള്ള മദ്യം റൂമിൽ നിന്നും കഴിക്കുന്നത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി. മദ്യം വില്പന നടത്തിയിട്ടില്ല എങ്കിൽ ഒരു ഹോട്ടൽ മുറിയിൽ പ്രായപൂർത്തിയായ ഏതൊരു ആണിനും പെണ്ണിനും റൂമെടുക്കാമെന്നും ജസ്റ്റിസ് എം എസ് രമേശിന്റെ വിധിയിൽ പറയുന്നു.
തമിഴ്‍നാട്ടിലെ കോയമ്പത്തൂരിലെ ഒരു ഹോട്ടലിൽ വിവാഹിതരല്ലാത്തവർക്കും റൂം അവൈലബിൾ  എന്ന് പ്രിന്റ് ദൃശ്യാ മാധ്യമങ്ങളിൽ പരസ്യം നൽകിയതിനെ തുടർന്ന് അത് ഇമ്മോറൽ ആണെന്നും അവിവാഹിതരായ സ്ത്രീയും പുരുഷനും കഴിയുന്നുണ്ട് അത് അനാശാസ്യമാണെന്നു ചൂണ്ടികാണിച്ചു അയൽവാസികൾ പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഹോട്ടൽ റെയിഡ് ചെയ്യുകയും അവിവാഹിതരായവരെ അറസ്റ്റ് ചെയ്യുകയും റൂ സീൽ ചെയ്യുകയും  ചെയ്തു. തുടർന്നാണ് ഇരുവരും കോടതിയെ സമീപിച്ചത്  . പോലീസിന്റെ  പ്രവൃത്തി  നിയമവിരുദ്ധമാണെന്ന്  കണ്ടെത്തിയ കോടതി. ഹോട്ടൽ മുറികൾ വ്യക്തിപരമായി അനുവദിക്കപ്പെട്ട മദ്യം കഴിക്കുന്നത് നിയമവിരുദ്ധമല്ല എന്നും, പ്രായപൂർത്തിയായവർ ഒരുമിച്ചു താമസിക്കുന്നത് ഇമ്മോറൽ അഥവാ അനാശാസ്യമല്ലെന്നും വിധിച്ചു.

Back to top button
error: